കോഴിക്കോട്: സൂര്യതാപമേറ്റ് ഒരു മരണം. മരിച്ചത് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59). ഇദ്ദേഹം കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റ് വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഗോപാലന് ഇന്ന് രാവിലെ കപ്പയ്ക്ക് തടമെടുക്കാന്‍ കൃഷിസ്ഥലത്തേക്ക് പോയതായിരുന്നു . ഉച്ചയായിട്ടും ഗോപാലൻ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതേതുടർന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
read also: കേരളം കത്തുന്നു : പകല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം
ഉടന്‍ തന്നെ കൂരാച്ചുണ്ട് ആശുപത്രിയിലെത്തിച്ചു. ശരീരത്തിന്റെ തൊലി ഇളകിയ നിലയിലായിരുന്നു ആശുപത്രിയിലെത്തിക്കുമ്പോള്‍. ഉടൻ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പോകുംവഴി മരിച്ചു.
Post Your Comments