പാലോട് : പാണ്ടിയാൻപാറയിൽ വിഷച്ചോറു നൽകി വഴിയിലുപേക്ഷിക്കുകയും നാട്ടുകാർ തുണയാവുകയും ചെയ്ത ജർമൻ ഷെപ്പേഡിന് മൃഗസ്നേഹികളുടെ സ്നേഹവും പരിചരണവും. ഉടമയുടെ ക്രൂരതയ്ക്ക് ഇരയായ നായയുടെ വാർത്തയറിഞ്ഞ് മലയിൻകീഴിലെ ‘പീപ്പിൾസ് ഫോർ അനിമൽസ്’ എന്ന സംഘടന നായയെ ഏറ്റെടുത്തു.സംഘടനയുടെ സെക്രട്ടറി ലത, മാനേജർ അനീഷ് എന്നിവരുടെ നിർദേശത്തെ തുടർന്നാണ് അവരുടെ വാഹനത്തിൽ മലയിൻകീഴിലെ സെന്ററിലെത്തിച്ചത്. നായക്ക് ഇന്ന് മുതൽ ചികിത്സ ആരംഭിക്കുമെന്നും പ്രവർത്തകർ അറിയിച്ചു.പരുക്കേറ്റു നടക്കാൻ ബുദ്ധിമുട്ടുള്ള നായയെ വെള്ളിയാഴ്ച രാത്രിയിലാണു പാണ്ടിയാൻപാറ വനമേഖലയ്ക്കു സമീപം കാറിൽ കൊണ്ടുവന്നു റോഡുവക്കിൽ ഉപേക്ഷിച്ചു ഫ്യുരഡാൻ വിഷം കലർത്തിയ ചോറു നൽകി ഉടമ കടന്നത്. ഇതെല്ലാം കണ്ട സമീപവാസികളായ ചില യുവാക്കളാണു പിന്നെ തുണയായത്.
Post Your Comments