KeralaNews

ആര്‍ത്തവം അശുദ്ധം ആ ദിവസങ്ങളില്‍ നിങ്ങള്‍ ക്ഷേത്രത്തില്‍ പോകേണ്ടതില്ലെന്ന് ഹസന്‍: ആര്‍ത്തവത്തില്‍ എന്ത് അശുദ്ധിയാണ് കാണുന്നതെന്ന് വ്യക്തമാക്കണമെന്ന് യുവതി

തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ ക്യാമ്പില്‍ പങ്കെടുക്കവെയാണ് ഹസന്റെ വിവാദ പരാമര്‍ശം.
അശുദ്ധിയുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നും ഹസന്‍ പറഞ്ഞതോടെ ചടങ്ങില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പരസ്യമായി ഹസനോട് കയര്‍ത്തു. എന്ത് അശുദ്ധിയാണ് താങ്കള്‍ ഉദേശ്യക്കുന്നതെന്ന് ചോദിച്ചൂകൊണ്ടാണ് യുവതി മുന്നോട്ടുവന്നത്.

മതമേതായാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ യാത്രകള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയുന്നതാണ് നല്ലത്. ആ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകരുതെന്ന നിലപാടിലും ഹസന്‍ ഉറച്ചു നിന്നു. രക്തത്തിനാണ് അശുദ്ധിയെങ്കില്‍ അതേ രക്തമാണ് താങ്കളുടെ ശരീരത്തിലുമെന്ന് വാദിച്ചുകൊണ്ട് പെണ്‍കുട്ടി ചോദ്യം ചെയ്തുവെങ്കിലും തന്റെ നിലപാട് തിരുത്താന്‍ ഹസന്‍ തയാറായില്ല.
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ പൊതുപരിപാടിയിലാണ് ഹസന്‍ വിവാദ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button