Latest NewsKeralaNews

അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. പി കരുണാകരനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നാളെ പരിഗണിക്കണമെന്നാണ് ആവശ്യം. സിപിഐഎം അവയ്ലെബിള്‍ പിബിയാണ് തീരുമാനമെടുത്തത്. അതേസമയം നേരത്തെ കോണ്‍ഗ്രസ് ലോക്സഭയില്‍ അവിശ്വാസ പ്രമേയനോട്ടീസ് നല്‍കിയിരുന്നു.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ലോക്‌സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 27നുള്ള ലോക്‌സഭ നടപടി ക്രമങ്ങളില്‍ അവിശ്വാസ പ്രമേയം കൂടി ഉള്‍പ്പെടത്തണമെന്നാണ് ആവശ്യം. തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ അവിശ്വാസവുമായി രംഗത്തെത്തിയത്.

ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി വൈ.വി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇരു പാര്‍ട്ടികളും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സര്‍ക്കാറിനെതിരെ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button