കൊല്‍ക്കത്ത: ഇന്നലെ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പശ്ചിമബംഗാളിലെ ബുഗാളിലെ പുരുലിയ ജില്ലയിലാണ്അക്രമം നടന്നത്. ആഘോഷങ്ങളോടനുബന്ധിച്ച് ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഈ ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
Also Read : ജനങ്ങളുടെ ഐക്യത്തിന് ബിജെപിയുടെ രാമനവമി റാലി
സംഭവത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാമനവമിക്കിടെ ആക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് അക്രമ സംഭവങ്ങള്‍. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭക്ഷിച്ചു.
Post Your Comments