Latest NewsNewsInternational

ഡ്രൈവറില്ല കാര്‍ ഇടിച്ച് സ്ത്രീയുടെ മരണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഡ്രൈവറില്ലാ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വയം നിയന്ത്രിത ഉബര്‍ കാറിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീ മരിച്ചത്. അമേരിക്കയിലെ അരിസോണിയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് എത്തി. ടെംപിള്‍ പോലീസാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറക്കിയത്.

എലൈന്‍ ഹെര്‍സ്ബര്‍ഗ് എന്ന സ്ത്രീയായിരുന്നു കൊല്ലപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയിലെ അരിസോണ, പിറ്റ്‌സ്ബര്‍ഗ്, ടൊറോന്റെ എന്നിവിടങ്ങളില്‍ നടക്കുന്ന സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഓട്ടം ഉബര്‍ നിര്‍ത്തി വെച്ചിരുന്നു.

ALSO READ: യാത്രക്കാരെ അമ്പരിപ്പിച്ച് ദുബായില്‍ പറക്കും ടാക്‌സികള്‍ യാഥാര്‍ത്ഥ്യമാകുന്നു

എലൈന്‍ ഹെര്‍സ്ബര്‍ഗ് പെട്ടെന്ന് റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. അതേസമയം ഊബറിന്റെ പ്രശ്‌നമാണോ അപകടത്തിന് പിന്നിലെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി. മണിക്കൂറില്‍ 60 കിലേമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച കാറാണ് സൈക്കിളുമായി റോഡ് മുറിച്ചുകടന്ന സ്ത്രീയെ ഇടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button