
ദൽഹി: രാജ്യത്തെ അസംഘടിത തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ ജനങ്ങൾക്കുമായി സാർവത്രിക പെൻഷൻ പദ്ധതി വരുന്നു. നിർമാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ തുടങ്ങിയവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള പെൻഷൻ പദ്ധതി കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
പുതിയ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പെൻഷൻ പദ്ധതി തയ്യാറാക്കുക. നിലവിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പോലുള്ളവയില്‍നിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതിയെന്നാണ് സൂചന.
പെൻഷൻ പദ്ധതിയുടെ പ്രാരംഭ ചർച്ചകള്‍ മാത്രമേ ആരംഭിച്ചുള്ളു. അതിന്റെ കരട് രൂപം തയ്യാറായാല്‍ മാത്രമേ പദ്ധതിയുടെ രീതിയും അതിന്റെ സംവിധാനങ്ങളും എങ്ങനെ എന്ന് വ്യക്തമാകു.
Post Your Comments