Latest NewsKeralaNewsIndia

ഇടതുപക്ഷത്തിന് സംഘപരിവാർ ശൈലി: കുഞ്ഞാലിക്കുട്ടി

 

മലപ്പുറം: ഇടതുപക്ഷം സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് കുഞ്ഞാലിക്കുട്ടി. ജീവിതരീതികളെ കുറിച്ചും, വസ്ത്ര ധാരണത്തെ കുറിച്ചും ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകും. അത് തുറന്നു പറയുന്നവർക്കെതിരെ നടപടി എടുക്കുന്നത് ഇത് ആദ്യമാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

also read: മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കും; പി.കെ. കുഞ്ഞാലിക്കുട്ടി

വെടക്കാക്കി തനിക്കാക്കുക എന്ന സംഘ് പരിവാര്‍ ശൈലി തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷം പിന്തുടരുന്നത്. ഒരു വിഭാഗത്തെ മാത്രം ഉന്നവെച്ചുകൊണ്ടുള്ള നീക്കങ്ങളുടെ ഫലമാണിതെല്ലാം. കാര്യങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി അതിനെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും പ്രോത്സാഹിക്കപ്പെട്ടു കൂടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീ തുപ്പുന്ന വര്‍ഗീയത പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയില്ല, മത പണ്ഡിതര്‍ക്കെതിരെ കേസെടുക്കുന്നത് മുസ്ലിം ലീഗ് ശക്തമായി ചെറുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button