ജലദോഷത്തിനുള്ള ചികിത്സയ്ക്കിടെ യുവതിയ്ക്ക് നഷ്ടമായത് കയ്യും കാലും. 38 കാരിയായ ടിഫാനി കിങ്ങിനാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്.
ടിഫാനിയ്ക്ക് 20 വയസുള്ളപ്പോള്‍ ആര്‍ത്രൈറ്റിസ് പിടിപെട്ടിരുന്നു. ഇതിനായി ഇമ്മ്യൂണോസപ്രസ്സെന്റ് മരുന്ന് ദീര്‍ഘകാലം കഴിച്ചിരുന്നു. ഇതുമൂലം അവർക്ക് ഇടയ്ക്ക് ഇടയ്ക്ക് ജലദോഷം വരാറുണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ ജനുവരിയില്‍ ജലദോഷം വന്നപ്പോഴും അത് അത്ര കാര്യമാക്കിയില്ല. പക്ഷെ രാത്രിയോടെ ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ടിഫാനിയെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയില്‍ ബാക്ടീരിയല്‍ ന്യൂമോണിയയെന്ന് സ്ഥിരീകരിച്ചു.
read also: തിരുമ്മല്‍ ചികിത്സയ്ക്കിടെ മലയാളി വീട്ടമ്മയ്ക്ക് പീഡനം
ഇതിനിടെ, ടിഫാനിയുടെ സ്ഥിതി അതീവ ഗുരുതരമായി. മാത്രമല്ല കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. തുടർന്ന് ഡോക്ടർമാർ രക്തയോട്ടം കുറഞ്ഞതോടെ കൈകളും കാലുകളും മുറിച്ചു നീക്കേണ്ടി വരുമെന്ന് അറിയിച്ചു. അങ്ങനെ കഠിന ശ്രമങ്ങള്‍ക്ക് ഒടുവില്‍ ടിഫാനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍, അവള്‍ക്ക് കൈകാലുകള്‍ നഷ്ടമായി.
Post Your Comments