Latest NewsCricketSports

കേരളത്തിന് അനുവദിച്ച ഏകദിനം മാറ്റണമെന്ന് കെസിഎ ; കാരണമിങ്ങനെ

തിരുവനന്തപുരം: നവംബറിൽ കേരളത്തിന് അനുവദിച്ച ഇന്ത്യ- വിന്‍ഡീസ് ഏകദിനം മാറ്റണമെന്ന ആവശ്യവുമായി കെ.സി.എ. നവംബറില്‍ കേരളത്തില്‍ മഴയുടെ സമയമായതിനാൽ ഈ മത്സരം മാറ്റണമെന്നും പകരം ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം അനുവദിക്കണമെന്നുമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.എെയോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരം . ശക്തമായ മഴയെ തുടര്‍ന്ന് ഇടക്ക് തടസ്സപ്പെട്ടിരിന്നു. ശേഷം എട്ട് ഓവര്‍ മാത്രമാണ് അന്ന് മത്സരം നടന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് ജനുവരിയിലേക്ക് മത്സരം മാറ്റണമെന്ന ആവശ്യവുമായി കെ.സി.എ രംഗത്തെത്തിയത്.

also read ;മകൻ മൂന്നരക്കോടിയുടെ ലംബോർഗിനി വാങ്ങിച്ചെങ്കിലും അമ്മയ്ക്ക് വേദനതന്നെ ബാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button