കൊച്ചി: പൃഥ്വിരാജ് കോടികള്‍ മുടക്കി ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാഹന – സിനിമാ ലോകങ്ങളില്‍ ചൂടന്‍ വാര്‍ത്തയായിരുന്നു. എന്നാൽ മകൻ മൂന്നരക്കോടിയുടെ ലംബോർഗിനി വാങ്ങിച്ചെങ്കിലും അമ്മയ്ക്ക് വേദനതന്നെ ബാക്കിയാണ്.
തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള വഴി തീരെ മോശമാണെന്നും ലംബോര്‍ഗിനി കൊണ്ടുവന്നാല്‍ വാഹനത്തിന്റെ അടിവശം തട്ടാന്‍ സാധ്യതയുണ്ടെന്നും മനസിലാക്കി വീട്ടിലേക്ക് വണ്ടി കൊണ്ടുവരാൻ സാധിക്കാതെ ഇരിക്കുകയാണ് പൃഥ്വി.. ഇക്കാര്യം വ്യക്തമാക്കിയത് പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരനാണ്.
read also: വാഹനത്തിന് പ്രിയ നമ്പർ കിട്ടാന്‍ ലക്ഷങ്ങള്‍ ചെലവാക്കി നടന്‍ പൃഥ്വിരാജ്
കോര്‍പ്പറേഷനും അധികാരികള്‍ക്കും റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.നേരത്തെ ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പുതിയ കാര്‍ കൊണ്ടുവരാത്തതെന്താണെന്ന് താന്‍ പൃഥ്വിയോട് ചോദിച്ചിരുന്നു. ആദ്യം റോഡ് നന്നാക്കാന്‍ നോക്കൂവെന്നായിരുന്നു രാജുവിന്റെ മറുപടി.
റോഡ് വര്‍ഷങ്ങളായി മോശമായിരിക്കുകയാണ്. നേരത്തെ മിനി ബസ് പോയിരുന്ന റോഡാണിത്. എല്ലാവരും ചേര്‍ന്ന് നിവേദനം നല്‍കിയിരുന്നു. എം എല്‍ എയും കൗണ്‍സിലര്‍മാരും ഇത്തവണ റോഡ് നന്നാക്കി തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.
Post Your Comments