Kerala

പെൺകുട്ടികളെ താമസിപ്പിച്ച ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ്, എല്ലാം സമ്മതത്തോടെയെന്ന് പ്രതി മനു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ സമ്മതത്തോടെയെന്ന് ക്രിക്കറ്റ് പരിശീലകൻ മനു. തെങ്കാശിയിൽ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോയപ്പോൾ പെൺകുട്ടികളെ താമസിപ്പിച്ച ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തവെയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ചത്. അതേസമയം, മറ്റു പെൺകുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മനുവിന്റെ നിലപാട്.

നിലവിൽ ആറു പെൺകുട്ടികളാണ് മനുവിനെതിരെ പരാതി നൽകിയിട്ടുള്ളത്. എന്നാൽ, അഞ്ച് പെൺകുട്ടികളുടെയും ആരോപണങ്ങൾ മനു നിഷേധിച്ചു. പരിശീലനത്തിന്റെ ഭാഗമായി പെൺകുട്ടികളോട് അടുത്തിടപഴകുക മാത്രമാണുണ്ടായതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, പോലീസ് ഇതു കണക്കിലെടുത്തിട്ടില്ല.

പെൺകുട്ടികളെ സുരക്ഷിതമല്ലാത്ത ലോഡ്‌ജിലാണ് താമസിപ്പിച്ചതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. പെൺകുട്ടിയെ ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്ന് മനു സമ്മതിച്ചു. പെൺകുട്ടികളുടെ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. മനുവിന്റെ ഫോണുകളുടെ ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കുമെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു.

തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായിരുന്നു മനു. ഇയാൾക്കെതിരേ ആറ് പെൺകുട്ടികളാണ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലിൽ കെ.സി.എ.യ്‌ക്ക് പരാതി അയച്ച രക്ഷിതാവ് തന്റെ ഇ-മെയിൽ ഐ.ഡി. ഹാക്ക് ചെയ്തതായി സംശയമുണ്ടെന്ന പരാതിയുമായി രംഗത്തെത്തി. കെ.സി.എ.യ്ക്ക് അയച്ച ഇ-മെയിലുകളടക്കം നീക്കംചെയ്തതായാണ് പരാതി.

സൈബർ പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കുമാണ് പരാതി നൽകിയത്. രക്ഷിതാവിന്റെ പരാതിക്കു പിന്നാലെയാണ് തിരുവനന്തപുരത്തു നടന്ന പിങ്ക് ടൂർണമെന്റിനിടയിൽ മനുവിനെതിരേ നേരിട്ട് മറ്റൊരു പരാതിക്കാരി രംഗത്തെത്തിയത്. ആദ്യ പരാതിയുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢനീക്കം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button