കുവൈത്ത് സിറ്റി•കുവൈറ്റിൽ സ്പോൺസറുടെ ചതിയിൽ അകപ്പെട്ടു നീണ്ട ഒൻപതു വർഷക്കാലമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന വീട്ടമ്മ നാട്ടിലേക്കു മടങ്ങി . ഇടുക്കി സ്വദേശിനി ഷൈലജയാണ് നീണ്ട ഒൻപതു വർഷത്തെ യാതനക്കു ശേഷം നാട്ടിലേക്കു തിരിച്ചത് നിരവധി നിയമകുരുക്കുകളിൽ അകപ്പെട്ടു യാത്ര തടസം നേരിട്ട ഷൈലജ മുട്ടാത്ത വാതിലുകൾ ഇല്ല , വീട്ടമ്മയുടെ ദുരിതം അറിഞ്ഞ ഇടുക്കി എം പി ശ്രീ ജോയ്സ് ജോർജ്ജിന്റെ നിർദേശപ്രകാരം ഹൈ റേഞ്ചിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ടീം കൊലുമ്പൻ പ്രശ്നത്തിൽ നിയമസഹായം തേടുകയും നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായി യാത്ര വിലക്ക് നീങ്ങുകയും ആയിരുന്നു.
ഇടുക്കി എം പി ശ്രീ ജോയിസ് ജോർജിന്റെയും വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ഇടപെടലുകൾ ഇന്ത്യൻ എംബസിയിലെ നിയമ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു . വീട്ടമ്മയുടെ യാത്രാ ചിലവുകൾ വഹിച്ചു കല എന്ന സാംസ്കാരിക സംഘടനയും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു വും ഉദ്യമത്തിൽ പങ്കാളി ആയി , ബുധനാഴ്ച വൈകിട്ട് കുവൈറ്റ് എയർപോർട്ടിൽ നിന്നും ഷൈലജ നാട്ടിലേക്കു മടങ്ങി , ടീം കൊലുമ്പന്റെ പ്രവർത്തകരായ ജോസ് തോമസ് , ബ്രൂസ് ചാക്കോ , ടോബിൻ ഏത്തക്കാട്ട് , നിക്സ് കല്ലുംപുറം , റോയ് ജോസഫ്, എമിൽ പീച്ചാകര, പ്രതീഷ് മൂലേച്ചാലിൽ എന്നിവർ ചേർന്ന് യാത്രയയപ്പും നൽകി.
Post Your Comments