ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോയെന്ന ആശങ്കയിലാണ് പലരും. ബിഎഫ്‌എഫ് എന്ന കമന്റ് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്നറിയാം എന്ന് വ്യക്തമാക്കി ചില ഫേസ്ബുക്ക് പേജുകൾ രംഗത്തെത്തിയതോടുകൂടി ആയിര കണക്കിന് ആളുകളാണ് ഇതിന് കീഴില്‍ ബിഎഫ്‌എഫ് എന്ന് കമന്റ് ചെയ്തിരിക്കുന്നത്.
Read Also: വേനൽക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇവ ശ്രദ്ധിക്കൂ
എന്നാല്‍ ഇത് അവരുടെ പേജ് റീച്ച് കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു. ബിഎഫ്‌എഫ് എന്ന് കമന്റ് ചെയ്താല്‍ പച്ച നിറത്തില്‍ ആ ടെക്‌സ്റ്റ് പ്രത്യക്ഷപ്പെടും. ഇതുവന്നാൽ അക്കൗണ്ട് സേഫ് ആണെന്ന രീതിയിലായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറുകളിലൊന്നായ ടെക്‌സ്റ്റ് ഡിലൈറ്റാണിത്.
Post Your Comments