പട്ന: ഗുജറാത്ത് സര്‍ക്കാര്‍ അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കി രംഗത്ത്. ഗുജറാത്തിൽ നിന്നുള്ള ഏഴു തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുകശ്മീരിലെ ആനന്ദ്നാഗില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു.
read also: ജവാൻന്മാർക്ക് അത്യാധുനിക ഹെൽമെറ്റ് വരുന്നു
സര്‍ക്കാര്‍ ഇക്കാര്യം യാത്രയ്ക്ക് ഒരുങ്ങുന്ന ടൂര്ബസ് ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ എട്ടുമാസത്തിനുള്ളില്‍ പാലിക്കപ്പെട്ടിരിക്കണമെന്നും പറയുന്നു. തീര്‍ത്ഥാടകരുടെ സുരക്ഷാ കാര്യങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ച ഉപദേശക സമിതിയാണ്.
Post Your Comments