ലണ്ടന്‍: മാതാപിതാക്കള്‍ ഇല്ലാത്ത സമയം ഇരട്ട കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ജോലിക്കാരി ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. കുഞ്ഞുങ്ങളെ ഇവര്‍ തുടരെ ഉപദ്രവിക്കുന്നത് മാതാപിതാക്കള്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ച്ചയായി ജോലിക്കാരി കുഞ്ഞുങ്ങളെ ചവിട്ടുകയും തൊഴിക്കുകയുമായിരുന്നു. സംഭവം കണ്ട മാതാപിതാക്കള്‍ ജോലിക്കാരിക്കെതിരെ പരാതി കൊടുക്കുകയും ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് തടവില്‍ കഴിയുകയായിരുന്ന പ്രതി ജയില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചതായാണ് വവരം. എലിസ വില്ലേഗ എന്ന ജോലിക്കാരിയാണ് ജീവനൊടുക്കിയത്.
ALSO READ: പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ : ബില്ല് പാസാക്കി
എലിസ കുഞ്ഞുങ്ങളെ തൊഴിക്കുന്നതും ചവിട്ടുന്നതും തല്ലുന്നതിന്റെയും വീഡിയോ വീട്ടില്‍ സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഒരിക്കല്‍ ഇവര്‍ കുട്ടിയെ കൊല്ലുവാന്‍ ശ്രമിക്കുന്നുപോലുമുണ്ട്. മാത്രമല്ല കുഞ്ഞുങ്ങളില്‍ ഒരാളുടെ മുഖത്ത് ടിവി റിമോര്‍ട്ട് കൊണ്ട് അടിക്കുന്നുമുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മാര്‍ച്ച് 20ന് അറസ്റ്റിലായി.തുടര്‍ന്ന് പോലീസ് സെല്ലില്‍ ഇവര്‍ തൂങ്ങി മരിക്കുകയായിരുന്നു.
Post Your Comments