ചണ്ടീഗഡ്: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്ലിന് ഹരിയാന അംഗീകാരം നല്‍കി. ബില്ല് പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും സമാന ആവശ്യമുന്നയിച്ച ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
also read : ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ
ഏകകണ്ഠമായാണ് ബില്‍ നിയമസഭ അംഗീകരിച്ചത്. ഇതോടെ ഇത്തരം കേസുകളില്‍ കുറ്റക്കാരായവര്‍ക്ക് വധശിക്ഷയോ 14 വര്‍ഷം കഠിനതടവോ ലഭിക്കും. പാര്‍ലമെന്ററി കാര്യമന്ത്രി രാംബിലാസ് ശര്‍മയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഐപിസി 376, 354, 354ഡി എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്താണ് ബില്‍ അംഗീകരിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്കെതിരെയുള്ള നിലവിലെ നിയമങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Post Your Comments