തിരുവനന്തപുരം: വേനല്‍ക്കാലത്ത് എല്ലാവര്‍ക്കും സന്തോഷമാകുന്ന തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍. കേരളത്തില്‍ ഇനി ഒരുകുപ്പി വെള്ളത്തിന് വെറും12 രൂപ മാത്രമായിരിക്കും. കുപ്പിവെള്ളത്തിന്‍റെ വില ഏകീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.
വന്‍കിട കമ്പനികള്‍ ഇപ്പോള്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കും. കേരളത്തിലെ 150-ഓളം കമ്പനികള്‍ 80-ലേറെ അസോസിയേഷനില്‍ അംഗങ്ങളാണ്.
വ്യാപാരികള്‍ക്ക് കമ്മിഷന്‍ കൂട്ടിനല്‍കി വന്‍കിട കമ്പനികള്‍ ഈ നീക്കത്തെ അട്ടിമറിക്കുമെന്ന ആശങ്കയുണ്ടെങ്കിലും 12 രൂപയെന്ന നിലയില്‍ മുന്നോട്ടുപോകാനാണ് അസോസിയേഷന്‍റെ തീരുമാനം.
വില കുറയ്ക്കുകയെന്നത് ജനകീയമായ ആവശ്യമാണെന്ന ബോധ്യത്തിലാണ് നടപടിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ഇ. മുഹമ്മദ് പറഞ്ഞു.
Post Your Comments