Latest NewsNewsInternational

ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു- റിപ്പോർട്ട്

നായ്പിഡോ: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയിലെ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നിന്നും സൈനീകരുടെ പീഡനവും അടിച്ചമര്‍ത്തലില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഇവർക്ക് നേരിടുന്നത് ക്രൂര പീഡനം. അന്താരാഷ്ട്ര മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ മ്യാന്മറില്‍ നിന്നുള്ള സ്ത്രീകളെയും പെണ്‍കുട്ടികളയും ചുറ്റിപ്പറ്റിയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നാണ് വിവരം.

കുടുംബത്തിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് മറ്റ് രാജ്യത്തേക്ക് അഭയം തേടേണ്ടി വന്ന 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
പെൺകുട്ടി പറയുന്നത് ഇങ്ങനെ- ബംഗ്ലാദേശിലേക്കെത്താനുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കാട്ടിലൂടെയുള്ള യാത്രയ്ക്കിടയില്‍ വാഹനത്തിലെത്തിയ വനിതകള്‍ സഹായിക്കാമെന്ന് പറഞ്ഞാണ് വാഹനത്തില്‍ കയറിയത്. എന്നാൽ തുടർന്ന് വാഹനത്തിലേക്കെത്തിയ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് തന്നെ പീഡിപിച്ചുവെന്നും എതിർത്തപ്പോൾ മാരകമായി ആക്രമിച്ചതായും പെൺകുട്ടി പറയുന്നു.

മികച്ച ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സഹായ ഹസ്തങ്ങളുമായെത്തുന്നവരാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക തൊഴിലാളികളാക്കുന്നതെന്നാണ് വിവരം. പീഡന സംഭവങ്ങള്‍ രോഹിംഗ്യന്‍ ക്യാംപുകളില്‍ ഇപ്പോള്‍ സര്‍വസാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം :

shortlink

Related Articles

Post Your Comments

Related Articles


Back to top button