Latest NewsNewsIndia

ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾ പിടിയിൽ

ഗുവാഹത്തി: ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾ ത്രിപുരയിൽ പിടിയിൽ. അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേരാണ് പിടിയിലായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ പിആർഒ സബ്യാസച്ചി ദേ അറിയിച്ചു. ഡിസംബർ 15ന് അഗർത്തല റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും ജിആർപിയും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് അഭയാർത്ഥികൾ പിടിയിലായത്.

പിടിയിലായവർക്ക് ചോദ്യം ചെയ്യലിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ അവർക്കു സാധിച്ചില്ലെന്നും മ്യാൻമർ വംശജരായ തങ്ങൾ ബംഗ്ലദേശിൽ നിന്നും വന്നവരാണെന്ന് സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി. ഇവരെ തുടർ നിയമ നടപടികൾക്കായി അഗർത്തല റെയിൽവേ പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button