Latest NewsNewsIndiaInternational

‘ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകൾ ബംഗ്ലാദേശിന് ഭാരം’: ഇന്ത്യയുടെ സഹായം തേടി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: റോഹിങ്ക്യൻ മുസ്ലിംങ്ങൾ അഭയാർത്ഥികൾ ബംഗ്ളാദേശിന് ഭാരണമാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിഷയത്തിൽ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി. റോഹിങ്ക്യൻ മുസ്ലിംങ്ങൾ രാജ്യത്ത് അഭയാർത്ഥികളായി വരുന്നത് തന്റെ രാജ്യത്തിന് വലിയ ഭാരമാണെന്ന് ഇവർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഹസീന വ്യക്തമാക്കി.

അഭയാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് ഉറപ്പാക്കാൻ തന്റെ രാജ്യം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുകയാണെന്നും ഹസീന പറഞ്ഞു. 1.1 ദശലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ താമസിക്കുന്നുണ്ടെന്ന് 2018 സെപ്റ്റംബറിൽ നടന്ന 73-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) ഹസീന വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, പിന്നീട്, കഴിഞ്ഞ നാല് വർഷത്തിനിടെ 7,00,000 റോഹിങ്ക്യകൾ മ്യാൻമറിൽ നിന്ന് പലായനം ചെയ്തതായി അവർ രേഖപ്പെടുത്തി.

ഒരു അയൽരാജ്യമായതിനാൽ, തന്റെ രാജ്യത്ത് ദീർഘകാലം താമസിക്കുന്ന അഭയാർത്ഥികൾക്ക് അഭയം നൽകുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഹസീന പറഞ്ഞു. അഭയാർത്ഥികൾ അവരുടെ രാജ്യത്തേക്ക് മടങ്ങേണ്ടവരാണെന്ന് പറഞ്ഞ ഹസീന, ഒരു അയൽരാജ്യമെന്ന നിലയിൽ ഇന്ത്യക്ക് തങ്ങളെ സഹായിക്കാനാകുമെന്നും നിരീക്ഷിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന നാല് ദിവസത്തെ ഇന്ത്യാ യാത്രക്ക് മുന്നോടിയായാണ് ഹസീനയുടെ പ്രസ്താവന.

Also Read:പാർട്ടി നോ പറഞ്ഞു, മഗ്‍സസെ അവാര്‍ഡ് വേണ്ടെന്ന് കെ.കെ ശൈലജ

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ഭാരമാണ്. ഇന്ത്യ ഒരു വലിയ രാജ്യമാണ്. നിങ്ങൾക്ക് അവരെ ഉൾക്കൊള്ളാൻ കഴിയും, പക്ഷേ നിങ്ങൾക്ക് അധികം പേർ ഇല്ല. എന്നാൽ, ഞങ്ങളുടെ രാജ്യത്ത് 1.1 ദശലക്ഷം റോഹിങ്ക്യകളുണ്ട്. ഞങ്ങൾ അന്താരാഷ്ട്ര സമൂഹവുമായും ഞങ്ങളുടെ അയൽരാജ്യങ്ങളുമായും കൂടിയാലോചിക്കുകയാണ്. അവർക്ക് വീട്ടിലേക്ക് മടങ്ങാൻ ആവശ്യമായ നടപടികൾ ഞങ്ങൾക്ക് സ്വീകരിക്കേണ്ടതായുണ്ട്. അന്താരാഷ്‌ട്ര സമൂഹം സജായിക്കണം’ , ഹസീന എഎൻഐ ന്യൂസ് ഏജൻസി എഡിറ്റർ സ്മിത പ്രകാശിനോട് പറഞ്ഞു.

താൻ അധികാരത്തിൽ വന്നതിനുശേഷം, തങ്ങളുടെ സർക്കാർ മാനുഷിക വശം മനസ്സിൽ വെച്ചുകൊണ്ട് കുടിയിറക്കപ്പെട്ട സമൂഹത്തെ പരിപാലിക്കുന്നുണ്ടെന്നും ഹസീന പറഞ്ഞു. റോഹിങ്ക്യൻ സമൂഹത്തിന് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തന്റെ സർക്കാർ മുൻകൈ എടുത്തതായും അവർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഇത് കൂടുതൽ കാലം ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി പറയുന്നതനുസരിച്ച്, മയക്കുമരുന്ന് കടത്തൽ, ആയുധ കടത്തൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോഹിങ്ക്യകൾ അവരുടെ നാട്ടിലേക്ക് മടങ്ങേണ്ടത് ബംഗ്ളാദേശിന് അത്യന്താപേക്ഷിതമാണെന്ന് ഹസീന വ്യക്തമാക്കി.

‘ഞങ്ങൾ എല്ലാ റോഹിങ്ക്യൻ സമൂഹത്തിനും വാക്സിനേഷൻ നൽകി. എന്നാൽ, അവർ എത്രനാൾ ഇവിടെ തുടരും? അതിനാൽ ക്യാമ്പിൽ, അവർ താമസിക്കുന്നു. നമ്മുടെ പരിസ്ഥിതി അപകടമാണ് അവിടെ. പിന്നെ ചിലർ മയക്കുമരുന്ന് കടത്തലോ ചില ആയുധ സംഘർഷങ്ങളിലോ സ്ത്രീക്കടത്തിലോ ഏർപ്പെടുന്നു’, ഹസീന പറഞ്ഞു

ആരാണ് റോഹിങ്ക്യകൾ?

മുമ്പ് ബർമ്മ എന്നറിയപ്പെട്ടിരുന്ന മ്യാൻമറിൽ നിന്നുള്ള ഒരു പരമ്പരാഗത വിഭാഗമാണ് റോഹിങ്ക്യകൾ. യുഎൻഎച്ച്സിആർ റോഹിങ്ക്യകളെ നിർബന്ധിതമായി കുടിയിറക്കപ്പെട്ടവരിൽ ഏറ്റവും ദുർബലരായ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി. പ്രാധാനമായി മുസ്ലീങ്ങളാണ് അവരിൽ അധികവും. മ്യാൻമർ തങ്ങളുടെ 1.4 ദശലക്ഷം റോഹിങ്ക്യകളിൽ 740,000 പേരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിച്ചു. ഇന്ത്യയിലേക്കും നിരവധി പേർ പലായനം ചെയ്‌തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button