Latest NewsNewsGulf

സൗദിയില്‍ വാഹനങ്ങള്‍ ലേലത്തിലെടുക്കാന്‍ തിക്കും തിരക്കും : ലേലത്തിനെത്തിയത് ആയിരകണക്കിനാളുകള്‍

റിയാദ് : സൗദിയില്‍ ഇതുവരെ കാണാത്ത വാഹനലേലമാണ് നടന്നത്. ലേലത്തിന് വാഹനങ്ങളെടുക്കാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. വാഹന ലേലം സംഘടിപ്പിച്ചത് സൗദിയിലെ വന്‍കിട കമ്പനിയായ സൗദി അറേബ്യന്‍ ടൈക്കൂണ്‍ മാന്‍-അല്‍ സനേയയാണ്. കമ്പനി കടക്കെണിയിലായതോടെയാണ് വാഹന ലേലം സംഘടിപ്പിച്ചത്. 4.8 ബില്യണ്‍ ഡോളറാണ് കമ്പനിയ്ക്ക് വായ്പാ ഇനത്തില്‍ കുടിശികയായി തിരിച്ചടയ്ക്കാനുള്ളത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു ഈ കോര്‍പ്പറേറ്റ് കമ്പനി ബിസിനസ്സ് നടത്തിയിരുന്നത്. എന്നാല്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതോടെ കമ്പനിയുടെ ബിസിനസ്സിനെ ഇത് പ്രതികൂലമായി ബാധിച്ചു.

കോര്‍പ്പറേറ്റ് ബിസിനസ്സുകാരനായ അല്‍-സനേയ 2007 ലെ ഫോബ്‌സ് മാസികയില്‍ 100 ധനാഢ്യന്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ബിസിനസ്സ് രംഗത്ത് വന്‍ കുതിപ്പ് നടത്തിയിരുന്ന കമ്പനി ക്രമേണെ പിന്നാക്കം പോയി. ഇതിനിടെ സൗദിയിലെ സാഡ് എന്ന കോര്‍പ്പറേററ്റ് ഭീമന്‍മാരില്‍ നിന്ന് കോടികള്‍ കടമായി വാങ്ങി. ഇത് തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തിയതോടെ കമ്പനി കടത്തില്‍ മുങ്ങുകയായിരുന്നു.
ഇതാണ് ഇത്രയും വലിയ വാഹനലേലം നടത്തിയത്.

ലേലത്തിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞത്. വന്‍ ട്രക്കുകളും ബസുകളും ലോറികളും ഉള്‍പ്പെടെ 900 വാഹനങ്ങളാണ് ലേലത്തില്‍ വെച്ചത്.

അല്‍-സനേയയുടെ വ്യവസായ സാമ്രാജ്യം സൗദിയുടെ കിഴക്കന്‍ പ്രവിശ്യ, റിയാദ്, ജിദ്ദ, യാനൂബ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഏകദേശം 10.3 ബില്യണ്‍ കോടിയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. മെഷീനറി, സെറാമിക്‌സ്, ഫര്‍ണീച്ചറുകള്‍ എന്നിവായാണ് പ്രധാനമായും ഉള്ളത് . ഇതിനു പുറമെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ഈ ഗ്രൂപ്പിന്റെ കീഴില്‍ ചെയ്യുന്നു.

ഓണ്‍ലൈന്‍-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ലേലത്തിന്റെ പരസ്യം നല്‍കിയതിനു ശേഷണാണ് ലേലം നടത്തിയത്. ഇക്കാരണത്താല്‍ വന്‍ ജനക്കൂട്ടമാണ് ലേലത്തിനെത്തിയത്. ഇതോടെ റോഡുകളെല്ലാം ബ്ലോക്കായി. ഗതാഗത തടസം അനുഭവപ്പെട്ടു.

വായ്പാ കുടിശിക അടയ്ക്കാനുള്ള തുക ആദ്യലേലത്തില്‍ നിന്നും ലഭിച്ചതായി കമ്പനി വക്കീല്‍ പറഞ്ഞു. രണ്ടാംഘട്ടം ലേലം ഏപ്രിലില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button