ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത ഇമ്രാന്‍ ഖാന് നേരിടേണ്ടി വന്നത് പണമില്ലാത്ത ഖജനാവിനെയാണ്. ഇതിനായി സര്‍ക്കാറിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്ത് പണം കണ്ടെത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ഇതിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഇമ്രാന്‍ഖാന്‍ അവകാശപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.
61 വാഹനങ്ങള്‍ വിറ്റെങ്കിലും വെറും 11 കോടി രൂപ മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ഒരു ബുള്ളറ്റ് പ്രൂഫ് ബെന്‍സിന് മാത്രം പത്ത് കോടി രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. നൂറു വാഹനങ്ങളില്‍ മൂന്നിലൊന്നും പത്തു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങളായിരുന്നു. 32 വര്‍ഷം പഴക്കമുള്ള രണ്ടു ടൊയോട്ട കാറുകളും ലേലത്തിനുണ്ടായിരുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് മന്ത്രിമന്ദിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെയും വില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനു പുറമേ മന്ത്രിമാര്‍ക്കായി വാങ്ങിയ നാല് ഹെലികോപ്റ്ററുകളും വില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പാക്ക് സര്‍ക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ 87 ശതമാനവും കടത്തിലായെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക് സര്‍ക്കാരിന്റെ പൊതുകടം 13.5 ലക്ഷം കോടി രൂപ വര്‍ധിച്ച് 30 ലക്ഷം കോടി രൂപയായി
Post Your Comments