വത്തിക്കാന്‍ സിറ്റി : സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെ കുറിച്ച് വത്തിക്കാന്‍. ഈജിപ്റ്റിലെ ഒരു വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയും എന്ന വാര്‍ത്ത തെറ്റാണ് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്‍ പ്രതിനിധിയെ ഉദ്ധരിച്ചാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട്.
മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്ന വാര്‍ത്തയാണ് പുറത്തു വന്നത്.. അക്രമവും തീവ്രവാദവും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത് എന്നാണ് വാര്‍ത്ത.
സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഇല്ല. മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ നിന്നും ഫ്രഞ്ച് കര്‍ദിനാളായ ജീന്‍ ലൂയിസ് ടോറന് സൗദി സന്ദര്‍ശിച്ചിരുന്നു.
Post Your Comments