Latest NewsKeralaNews

പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും; കാക്കിയിലെ മാറ്റങ്ങള്‍ ഇങ്ങനെ

തൊടുപുഴ: പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും. പോലീസുകാരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൃദു ഭാവേ ദൃഢ കൃത്യേ എന്ന ആപ്തവാക്യം ആലേഖനം ചെയ്ത പോലീസിന്റെ ഔദ്യോഗിക ചിഹ്നം ഇനി യൂണിഫോമിലും വ്യക്തമായി കാണാം. നീലനിറത്തിലുള്ള ഔദ്യോഗിക ചിഹ്നം യൂണിഫോമിന്റെ ഇടതു തോളില്‍ തുന്നിച്ചേര്‍ക്കാനാണു നിര്‍ദേശം.

സിവില്‍ പോലീസ് ഓഫീസര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, അസിസ്റ്റന്റ് എസ്.ഐ, അഡീഷണല്‍ എസ്.ഐ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡിവൈ.എസ്.പി, ഐ.പി.എസുകാരനല്ലാത്ത പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണു പുതിയ മാറ്റം ബാധകമാകുക. പോലീസുകാരുടെ യൂണിഫോമിന് പ്രകടമായ വ്യത്യാസം അനിവാര്യമാണെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരുന്നു.

Also Read ; യൂണിഫോമിന് നല്‍കാന്‍ പണമില്ല: പിതാവിന്റെ കണ്‍മുന്നില്‍ പെണ്‍കുട്ടിയുടെ വസ്ത്രമഴിപ്പിച്ചു

തന്നെയുമസല്ല സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ പോലീസ് യൂണിഫോം അനുകരിക്കുന്ന പ്രവണത കൂടിയിരുന്നു. ഈ അനുകരണങ്ങള്‍ ഒഴിവാക്കാനും പൊതുജനങ്ങള്‍ക്കു പോലീസുകാരെ കൃത്യമായി തിരിച്ചറിയുന്നതിനമാണ് ഈ മാറ്റം. ഈ വര്‍ഷം പകുതിയോടെ യൂണിഫോമിലെ മാറ്റം പൂര്‍ണമാകും. സംസ്ഥാന പോലീസ് മേധാവിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button