പാറ്റ്‌ന: യൂണിഫോമിന് നല്‍കാന്‍ പണമില്ലാതെ ഗതികെട്ട കുടുംബത്തിനെ പരസ്യമായി പീഡിപ്പിച്ചു. ബിഹാറിലാണ് സംഭവം നടന്നത്. അധ്യാപിക വിദ്യാര്‍ഥിനികളുടെ വസ്ത്രം പിതാവിന്റെ മുന്നില്‍വച്ച് അഴിച്ചെടുത്തു. സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്.
വിര്‍പുര്‍ ഗ്രാമത്തിലെ ദരിദ്രകുടുംബത്തിലെയാണ് പെണ്‍കുട്ടികള്‍. പിതാവിന്റെ പരാതിയില്‍ അധ്യാപിക അഞ്ജന കുമാരിയെയും സ്‌കൂള്‍ ഡയറക്ടര്‍ എന്‍.കെ ഝായെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു.
കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ പിതാവ് സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അധ്യാപിക അഞ്ജന കുമാരി കാണണമെന്ന് ആവശ്യപ്പെട്ടതായി ഇളയകുട്ടി തന്നോട് പറഞ്ഞു. അധ്യാപികയെ കണ്ടപ്പോള്‍ യൂണിഫോമിനുള്ള പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണമില്ലെന്ന് അറിയിക്കുകയും ജൂണില്‍ തന്നെ പണമടയ്ക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
ഇത് കേള്‍ക്കാന്‍ കൂട്ടാക്കാത്ത അധ്യാപിക തന്റെ മുന്നില്‍വച്ചുതന്നെ കുട്ടികളുടെ യൂണിഫോം അഴിച്ചെടുത്തെന്ന് പെണ്‍കുട്ടികളുടെ പിതാവ് പറയുന്നു.
Post Your Comments