
തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും.
എല്‍.ഡി.എഫിനെ പിന്തുണച്ചു എന്നതിനര്‍ഥം അവര്‍ എല്‍.ഡി.എഫിലേക്കു വന്നു എന്നല്ല. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിനു വോട്ടില്ല. മാണിക്കു വോട്ടുള്ളത് പാലായില്‍ മാത്രമാണെന്നും കാനം പറഞ്ഞു.
എന്നാല്‍ പൊട്ടിത്തെറികള്‍ക്കിടെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് വി. മുരളീധരനും രംഗത്തുവന്നു.
Post Your Comments