
ലണ്ടൻ: പ്രണയിക്കാത്തവരായി ആരും കാണില്ല. ഒരുപക്ഷേ കൂടുതൽ ശ്രമങ്ങളൊന്നുമില്ലാതെ ഒരാൾ തന്റെ പ്രണയിനിയെ കണ്ടെത്തുമ്പോൾ അത് കുറച്ചുകൂടി കൗതുകമാകും. നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം മതിയാകും ചിലപ്പോൾ ഒരു പ്രണയം ആരംഭിക്കാൻ. സൗത്ത് ലണ്ടനിലെ കോലിയേഴ്സ് വുഡിലുള്ള മൈക്കിൾ ഇവാഞ്ചലോവ് എന്ന 44 കാരന് സംഭവിച്ചതും ഇതാണ്.
സ്വന്തം നമ്പറിലേക്ക് സിനിമയുടെ പേര് റിമൈൻഡർ ആയി ഇട്ടതായിരുന്നു മൈക്കിൾ. എന്നാൽ നമ്പർ മാറി മറ്റൊരാൾക്ക് ഈ സന്ദേശം എത്തുകയായിരുന്നു. ഈ ഒരു സന്ദേശമാണ് ഇവരെ പ്രണയ ജോഡികളാക്കിയതും തുടർന്ന് വിവാഹത്തിൽ കലാശിച്ചതും. സൗത്ത് ലണ്ടനിലെ മൊർഡനിലനിൽ നിന്നുള്ള ലിന ഡാൽബെക്ക് എന്ന 37 കാരിക്കാണ് ഈ സന്ദേശം ലഭിച്ചത്. സന്ദേശം കണ്ട ലിന നിങ്ങൾക്ക് ആൾ മാറിപോയതാകാം എന്നാണ് ആദ്യം പ്രതികരിച്ചത്.
read also: പ്രണയത്തിന് വിലങ്ങായി വീട്ടുകാർ; ഒടുവിൽ കമിതാക്കൾക്ക് സംഭവിച്ചത്
തുടർന്ന് ഇവർ പരസ്പരം ആരെന്ന് മനസിലാക്കാൻ വേണ്ടി ചാറ്റ് തുടരുകയായിരുന്നു. പിന്നീട് ആ സംഭാഷങ്ങൾ അവരെ സുഹൃത്തുക്കൾ ആയി മാറ്റുകയും ചെയ്തു. ഫോണിൽ മാത്രം ഒതുങ്ങി നിന്ന സൗഹൃദം പതിയെ മാറി ഒടുവിൽ അവർ തമ്മിൽ കാണാനും ഒടുവിൽ അവർ പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.
Post Your Comments