പോര്‍ച്ചുഗല്‍: നാം വാങ്ങിക്കുന്ന ഒരു ചോക്ലേറ്റിന് എത്ര രൂപ വില വരും. ആറ് ലക്ഷം രൂപയുടെ ഒരു ചോക്ലേറ്റിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഒറു ചോക്ലേറ്റിന് വില ആറ് ലക്ഷത്തില്‍ അധികമാണ്. ഇതിന്റെ പ്രദര്‍ശനം പോര്‍ച്ചുഗലിലെ ഒബിഡോസ് ‘ചോക്ലേറ്റ് ഫെയര്‍’ല്‍ വച്ചു വെള്ളിയാഴ്ച്ച നടന്നു.
7,728 യൂറോ (ഇന്ത്യന്‍ രൂപ 6 ലക്ഷത്തിനു മുകളില്‍) ആണ് ഒരു ചോക്ലേറ്റിന്റെ വില. ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണത്താല്‍ ആവരണം ചെയ്ത ചോക്ലേറ്റിന്റെ ഉള്ളില്‍ ലോകത്തിലേറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങള്‍ ആണ് നിറച്ചിരിക്കുന്നത്.
ചില്ലുകൂട്ടിലിരിക്കുന്ന ചോക്ലേറ്റിന് കാവലായി ആയുധധാരികളായ രണ്ടു ഉദ്യോഗസ്ഥരേയും ഇതിനു അരികിലായി നിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പോര്‍ച്ചുഗീസ് ചോക്ലേറ്റ് മേക്കര്‍ ആയ ഡാനിയേല്‍ ഗോമസ് ആണ് ഡയമണ്ട് ഷെയ്പ്പിലുള്ള ഈ ചോക്ലേറ്റിന്റെ നിര്‍മ്മാതാവ്. ലോകത്തിലേറ്റവും വിലയുള്ള ചോക്ലേറ്റ് എന്ന ബഹുമതി കരസ്ഥമാക്കി ഈ ചോക്ലേറ്റ് ഗിന്നസ്സ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.
Post Your Comments