KeralaLatest NewsNewsLife StyleFood & Cookery

രാത്രിയില്‍ ഈ ഭക്ഷണം കഴിക്കരുത്!!

ഐസ്‌ക്രീം, ടൈറോസിന്‍ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകൾ എന്നിവയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്

ശരിയായ ഉറക്കം മികച്ച ആരോഗ്യത്തിനു അത്യാവശ്യമാണ്. എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു കിടക്കുമ്പോൾ പലരും പറയുന്ന ഒന്നാണ് ഉറക്കം കിട്ടുന്നില്ല എന്ന്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിച്ചാൽ ഉറക്കം വരാറില്ല. അത്തരം ചില ഭക്ഷണ വസ്തുക്കളെ പരിചയപ്പെടാം.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച്‌ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡായ ടൈറാമിന്‍ അടങ്ങിയ ഒന്നാണ് തക്കാളി. അതുകൊണ്ടാണ് തക്കാളി ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പറയുന്നത്. തക്കാളി അസിഡിക് സ്വഭാവമുള്ളതായതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും.

read also: ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ മനസിലാക്കാം

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ള വൈറ്റ് ബ്രെഡ് ഉറക്കക്കുറവിന് കാരണമായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഇത്തരം ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം. അതുപോലെ തന്നെ ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കാന്‍ കാരണമാകുന്ന എരിവുള്ള ഭക്ഷണങ്ങളും ഉറക്കത്തെ അകറ്റി നിർത്തും.

കൊഴുപ്പും പഞ്ചസാരയും കൂടുതൽ ചേർന്ന ഐസ്‌ക്രീം, ടൈറോസിന്‍ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകൾ എന്നിവയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തിയോബ്രോമിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ഈ ലേഖനം രോഗ നിർണ്ണയത്തിനുള്ളതല്ല. ശാരീരികമായ മാറ്റങ്ങൾക്ക് സ്വയം ചികിത്സ ഒഴിവാക്കി, ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button