Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife StyleSex & Relationships

ചോക്ലേറ്റിന് സെക്സുമായി എന്താണ് ബന്ധം?

ചുംബനവും ചോക്ലേറ്റും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചുംബനങ്ങള്‍ക്ക് സെക്സില്‍ വലിയ പ്രാധാന്യമുണ്ടെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? സെക്സ് കൂടുതല്‍ മനോഹരമാകുന്നത് പങ്കാളികളുടെ പരസ്പരമുള്ള ചുംബനങ്ങളിലൂടെയാണ്. സ്നേഹം, പരിഗണന, സംരക്ഷണം തുടങ്ങിയ വികാരങ്ങളെല്ലാം ചുംബനങ്ങളിലൂടെ മനസില്‍ നിറയുന്നു. അതുകൊണ്ട് ചുംബനങ്ങളില്ലാതെ പ്രണയമില്ലെന്ന് തന്നെ പറയാം. ഇക്കൂട്ടത്തിൽ ചോക്ലേറ്റിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്.

ചുംബനങ്ങള്‍ കൂടുതല്‍ മനോഹരവും സുന്ദരവും ആക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയും മധുരപലഹാരങ്ങളും സെക്സിന് ഉപയോഗിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. പങ്കാളികള്‍ പരസ്പരം ചോക്ലേറ്റ് കഴിച്ചുകൊണ്ട് ചുംബിക്കുന്നത് കൂടുതല്‍ ഉണര്‍വും താല്‍പര്യവും തോന്നിപ്പിക്കാന്‍ കാരണമാകും.

വായ്നാറ്റം പങ്കാളികള്‍ക്കിടയിലെ വലിയൊരു പ്രശ്നമാണ്. പലരും ഇത് തുറന്നുപറയാന്‍ മടിക്കുകയും ചെയ്യും. ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിച്ചുകൊണ്ട് ചുംബിക്കുകയും സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇത്തരം പ്രതിസന്ധികളെ വലിയ രീതിയില്‍ തരണം ചെയ്യാന്‍ സഹായിക്കും. ചോക്ലേറ്റ് കഴിച്ചുകൊണ്ടുള്ള ലിപ് ലോക്ക് ചുംബനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണെന്നാണ് കമിതാക്കളുടെ അഭിപ്രായം. അതുകൊണ്ട് ബെഡ് റൂമില്‍ എപ്പോഴും ചോക്ലേറ്റ് സൂക്ഷിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സുന്ദരമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button