സാധനങ്ങള്‍ മറന്നു വെക്കുന്നതില്‍ ഇന്ത്യയില്‍ കൊച്ചി നഗരത്തിന് പതിനൊന്നാം സ്ഥാനമാണ് ഉളളതെന്ന് ഓണ്‍ലൈന്‍ ടാക്‌സിയുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. വ്യാഴം, വെളളി ദിവസങ്ങളിലാണ് കൊച്ചിക്കാര്‍ക്ക് കുടുതലായി മറവി ബാധിക്കുന്നത്. രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും മധ്യേ, ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടയിലുമായി സാധനങ്ങള്‍ കുടുതലായും മറന്നു വെക്കുന്നു. ഏഷ്യാ-പസഫിക്ക് രാജ്യങ്ങളില്‍ കൊച്ചിക്ക് മറവിക്കാര്യത്തില്‍ പതിനൊന്നാം സ്ഥാനമാണ് ഉളളത്.
ഊബര്‍ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്‌സിന്റെ രണ്ടാം പതിപ്പിലാണ് മറവിയെപ്പറ്റിയുളള രസകരമായ ഈ വിവരങ്ങള്‍ ഉളളത്. കുട, ബാഗ്, താക്കോല്‍, എന്നിവയ്ക്കു പുറമെ ജീവനായി കരുതുന്ന മൊബൈല്‍ ഫോണും ഊബര്‍കാറുകളില്‍ മറന്നുവെക്കുന്നു. സ്വര്‍ണ്ണാഭരണവും, എല്‍.സി.ഡി ടി.വി യും വരെ കാറില്‍ വെച്ചു മറന്നു പോയവരുണ്ട്.
ബാംഗ്ലുര്‍, ഡല്‍ഹി, മുംബൈ, ഹൈദ്രബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, ജയ്പൂര്‍, ചണ്ഡിഗഡ്, അഹമ്മദബാദ് എന്നിവയാണ് കൊച്ചിക്കും മുമ്പിലുളള മറവി നഗരങ്ങള്‍. ബാംഗ്ലുരാണ് മറവി കാര്യത്തില്‍ ടോപ്പ്. ശനി, ഞായര്‍, തിങ്കള്‍, ദിവസങ്ങളിലാണ് ഈ നഗരങ്ങളിലുളളവര്‍ക്ക് മറവി കൂടുതലാകുന്നത്. കാറില്‍ സാധനങ്ങള്‍ മറന്നു വെക്കുന്നവരെക്കൊണ്ടുളള പൊല്ലാപ്പൊഴിവാക്കാന്‍ ഇന്‍ ആപ്പ് ഓപ്ഷന്‍ തയ്യാറാക്കിയിട്ടുണ്ട് ഈ ഓണ്‍ലൈന്‍ ടാക്‌സി കമ്പിനി.
കാപ്പിരി മുത്തപ്പന്‍ ഫോര്‍ട്ട് കൊച്ചിക്കാരുടെ ആരാധനമൂര്‍ത്തിയായ കഥ
Post Your Comments