കൊല്‍ക്കത്ത: ഒരുകാലത്ത് ഒത്തുകളി കോഴ വിവാദങ്ങളില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. എന്നാൽ ആ ഒത്തുകളി വിവാദത്തിലേക്ക് ഗാംഗുലിയുടെ പേരും ഇപ്പോൾ വലിച്ചിഴക്കപ്പെടുകയാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളിലാണ് ഗാംഗുലിന്റെ പേരും ഇപ്പോൾ എത്തിയിരിക്കുന്നത്.
ഷമി ഒത്തുകളിക്കാരനാണെന്നതടക്കമുള്ള കാര്യങ്ങള്‍ താന്‍ ആദ്യം പങ്കുവെച്ചത് ഗാംഗുലിയോടായിരുന്നെന്നാണ് ഹസിൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും എന്നാല്‍ നാളിതുവരെ ഗാംഗുലിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും തിരിച്ചുവിളിക്കാമെന്ന വാക്കുപോലും അദ്ദേഹം പാലിച്ചില്ലെന്നും അവര്‍ പറയുകയുണ്ടായി. വിഷയം കുടുംബ വഴക്കാണെന്ന് മാത്രം കരുതിയതിനാലാകാം ഗാംഗുലി തിരിച്ചുവിളിക്കാത്തതെന്നും ഹസിന് പറയുന്നു. എല്ലാം അറിഞ്ഞിട്ടും സൗരവ് ഗാംഗുലി എന്തുകൊണ്ടാണ് ഇക്കാര്യം പറയാതിരുന്നതെന്നാണ് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
Post Your Comments