മീററ്റ്: 500 ക്വിന്റല്‍ മാവിന്‍ തടി എരിച്ച് യാഗം. മലിനീകരണം തടഞ്ഞ് ശുദ്ധവായൂ ലഭിക്കാന്‍ വേണ്ടിയാണ് യാഗം നടത്തിയത്. ശ്രീ ആയുത്ചണ്ടി മഹായഞ്ജ സമിതിയാണ് യാഗം സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ മീററ്റ് നഗരത്തിലെ ഭയിന്‍സാലി ഗ്രൗണ്ടിലാണ് മഹായാഗം നടക്കുന്നത്. ഞായറാഴ്ചയാണ് ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന യാഗത്തിന് തുടക്കമായത്.
വാരാണാസിയില്‍ നിന്നുള്ള 350 ഓളം ബ്രാഹ്മണരാണ് 108 അഗ്നികുണ്ഠങ്ങളിലായി നടക്കുന്ന യാഗത്തിനായി പങ്കെടുക്കുന്നത്. അതേസമയം, മതവുമായി ബന്ധപ്പെട്ട ചടങ്ങായതുകൊണ്ട് ഇടപെടാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മലീനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും അധികം വിറക് കത്തിക്കുന്നത് മലീനീകരണത്തിന് കാരണമാകും. പക്ഷെ അന്വേഷണം ആരംഭിക്കാന്‍ വകുപ്പില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
read also: മലിനീകരണം ലോക നാശത്തിലേക്ക് നയിക്കുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതിങ്ങനെ
വായൂശുദ്ധീകരണത്തിന് യാഗങ്ങള്‍ സഹായിക്കുമെന്നാണ് മഹായഞ്ജ സമിതിയുടെ വാദം. മാവിന്‍ തടികള്‍ യാഗത്തിനായി കൊണ്ടുവന്നിട്ടുണ്ടെന്നും, തടി പാലില്‍ നിന്നുണ്ടാക്കിയ നെയ്യ് ഒഴിച്ച് കത്തിക്കുമെന്നും സമിതി വ്യക്തമാക്കുന്നു. മാത്രമല്ല ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്തത് ഈ വിഷയത്തില്‍ ഗവേഷണം നടത്താത്തതുകൊണ്ടാണെന്നും സമിതി പറയുന്നു.
Post Your Comments