Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ : മോദിയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊരു നേതാവില്ല

മുംബൈ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. മോദിക്ക് പകരം കരുത്തനായ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാനില്ലെന്നും ബോളിവുഡ് സൂപ്പര്‍ താരം വ്യക്തമാക്കി.

യു.പിയിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് പരാജയവും യു.പിയിലടക്കം രൂപപ്പെട്ട പ്രതിപക്ഷ ‘ഐക്യവും മോദിയുടെ രണ്ടാമൂഴത്തിന് തടസ്സമാകുമെന്ന പ്രചരണത്തിനിടെയാണ് സല്‍മാന്‍ ഖാന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പരിപാടികളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സല്‍മാന്‍ ഖാന്‍. മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ചടങ്ങിലും പ്രത്യേകം ക്ഷണിക്കപ്പെട്ട താരമായിരുന്നു അദ്ദേഹം.

വ്യാജ ഏറ്റുമുട്ടല്‍, ഗുജറാത്ത് കലാപം തുടങ്ങി മോദി ഏറ്റവും അധികം വേട്ടയാടപ്പെട്ട കാലത്ത് പോലും വിമര്‍ശനങ്ങളെ കാര്യമാക്കാതെ മോദിയോടൊപ്പം പരസ്യമായി വേദി പങ്കിട്ടത് ഇരുവരും തമ്മില്‍ ആഴത്തിലുള്ള സൗഹൃദത്തിന് കാരണമായിരുന്നു.

പ്രമുഖ ബോളിവുഡ് നായിക കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം മോദിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മോദിയാണ് യഥാര്‍ത്ഥത്തില്‍ താരമെന്നും അദ്ദേഹത്തെ കണ്ടു പഠിക്കണമെന്നുമായിരുന്നു കങ്കണ അഭിപ്രായപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button