നാല് ഗോളിലൂടെ റൊണാള്‍ഡോ നേടിയത് കരിയറിലെ റെക്കോര്‍ഡ് നേട്ടം. സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരായ മത്സരത്തിലെ നാലു ഗോള്‍ പ്രകടനത്തോടെ റൊണാള്‍ഡോ സ്വന്തമാക്കിയത് കരിയറിലെ അന്‍പതാം ഹാട്രിക്ക് നേട്ടമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ 6-3നാണ് റയല്‍ മാഡ്രിഡ് വിജയം നേടിയത്. കരിയറിലെ അന്‍പതു ഹാട്രിക്കില്‍ നാല്പത്തിനാലെണ്ണവും റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പമാണ് നേടിയത്. അഞ്ചെണ്ണം പോര്‍ച്ചുഗലിനൊപ്പം നേടിയ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരു ഹാട്രിക്ക് നേട്ടം മാത്രമേ സ്വന്തമാക്കിയിട്ടുള്ളു. കരിയറില്‍ ഒന്‍പതു തവണ നാലു ഗോള്‍ നേടിയ റോണോ രണ്ടു തവണ അഞ്ചു ഗോള്‍ നേട്ടവും സ്വന്തമാക്കി
റൊണാള്‍ഡോ നാലു ഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് വാസ്ക്വസ്, ബെയ്ല് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ജിറോണക്കായി സ്റ്റുവാനി ഇരട്ട ഗോളും യുവന്പി ഒരു ഗോളും നേടി. ആദ്യ ലീഗ് മത്സരത്തില്‍ ജിറോണയോട് തോറ്റ റയലിന് മധുര പ്രതികാരമായി വമ്പന്‍ വിജയം.
Also Read : നെയ്മറെയും സംഘത്തെയും കണ്ടം വഴി ഓടിച്ച് റയല്‍, റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോള്‍
നാലു ഗോള്‍ നേടിയതോടെ ലാലിഗ ടോപ് സ്കോറര്‍മാരില്‍ ഇരുപത്തിരണ്ടു ഗോളുകളോടെ റൊണാള്‍ഡോ രണ്ടാം സ്ഥാനത്തെത്തി. സീസണിന്റെ തുടക്കത്തില്‍ പതര്ച്ചയിലായിരുന്ന റൊണാള്‍ഡോ 2018 വര്‍ഷത്തില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. സീസലാകെ 34 ഗോളുകള്‍ നേടിക്കഴിഞ്ഞ താരം 12 ഗോളുകളോടെ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്കോററാണ്.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ റൊണാള്‍ഡോ രണ്ടാം പകുതിയിലാണ് മൂന്നു ഗോള്‍ നേടിയത്. അന്‍പതു ഹാട്രിക്കുകളില്‍ 34 എണ്ണവും റൊണാള്‍ഡോ നേടിയത് സ്പാനിഷ് ലീഗിലാണ്. കൂറ്റന്‍ ജയം നേടിയെങ്കിലും റയല്‍ ലാലിഗയില്‍ മൂന്നാം സ്ഥാനത്താണ്.
Post Your Comments