Latest NewsNewsFootballSports

റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടി: 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

ലണ്ടന്‍: ഖത്തർ ലോകകപ്പിന്റെ ആവേശ ലഹരിയിൽ ഇഷ്ടപ്പെട്ട ഫുട്ബോൾ താരത്തിന്റെ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടിയ 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ ബ്രസീൽ താരം റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ആൽഫി റാൻസൺ. ഇംഗ്ലണ്ടിലെ ഹള്ളിലാണ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്.

2002 ലോകകപ്പിൽ റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ചാണ് ആൽഫി മുടിവെട്ടിയത്. എന്നാൽ, ഇത് സ്കൂൾ അധികൃതർ ആൽഫിയുടെ ഹെയർസ്റ്റൈലിനെ എതിർക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി സസ്പെൻഷൻ ഓർഡർ കൈയിൽ കൊടുക്കുകയും ചെയ്തു. മുടി മുഴുവൻ വെട്ടിയിട്ട് ക്ലാസിൽ കയറിയാൽ മതിയെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്.

എന്നാൽ, ഇതിന് തയ്യാറല്ലെന്നാണ് ആൽഫിയുടെ രക്ഷിതാക്കൾ പറയുന്നത്. ഇഷ്ടപ്പെട്ട താരത്തെ മകൻ അനുകരിക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് അവർ ചോദിക്കുന്നു. മുടി വെട്ടാൻ നിർബന്ധിക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും രക്ഷിതാക്കൾ പറയുന്നു. 2002 ലോകകപ്പിലെ റൊണാൾഡോയുടെ ഹെയർ സ്റ്റൈൽ ലോകം മുഴുവൻ ചർച്ചയായിരുന്നു.

മൊട്ടയടിച്ച് നെറ്റിക്ക് മുകളില്‍ കുറച്ച് മുടി മാത്രം ബാക്കിവെച്ചുള്ള പ്രത്യേക ഹെയര്‍ സ്റ്റൈലുമായാണ് റൊണാള്‍ഡോ ലോകകപ്പിനിറങ്ങിയത്. തന്‍റെ പരിക്കിനെ കുറിച്ചും കായികക്ഷമതയെ കുറിച്ചുമുള്ള വാർത്തകൾ വഴിതിരിച്ച് വിടാനാണ് അങ്ങനെ മുടിവെട്ടിയതെന്ന് റൊണാൾഡോ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Read Also:- മന്ത്രി ആന്റണി രാജുവിനെ ‘ചതിയന്‍’ എന്ന് വിശേഷിപ്പിച്ച് ലത്തീന്‍ അതിരൂപത, മന്ത്രിയെ വിജയിപ്പിച്ചത് ലത്തീന്‍ സഭ

ഫൈനലില്‍ ജര്‍മ്മനിയെ 2-0ന് തോല്‍പിച്ച് ബ്രസീല്‍ അഞ്ചാം ലോകകപ്പുയര്‍ത്തിയപ്പോള്‍ എട്ട് ഗോളുകള്‍ നേടിയ റൊണാള്‍ഡോയായിരുന്നു കളിയിലെ താരം. തന്നെ അനുകരിച്ച് കുട്ടികൾ മുടിവെട്ടുന്നതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും റൊണാൾഡോ മുമ്പ് പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button