Latest NewsCricketNewsIndiaSports

ധോണിയല്ല ഇത് ഡികെ സ്‌റ്റൈല്‍ ഫിനിഷിംഗ്, കാണാം ആവേശം നിറച്ച സിക്‌സ്

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്നലെ ആവേശം അണപൊട്ടിയ ദിവസമായിരുന്നു. നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാ കടുവകളുടെ പല്ലൊടിച്ച് അവസാന പന്തില്‍ സിക്‌സ് പറത്തി ഇന്ത്യയ്ക്ക് കിരീടം നേടി കൊടുത്തത് ദിനേശ് കാര്‍ത്തിക് ആയിരുന്നു. ധോണിക്ക് ശേഷം ഫിനിഷര്‍ സ്ഥാനത്ത് ഇന്ത്യയ്ക്ക് മറ്റൊരു താരത്തെ കിട്ടിയിരിക്കുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. തോല്‍വി ഉറപ്പിച്ച മത്സരം കാര്‍ത്തിക് തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു.

അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കേ കാര്‍ത്തിക് നേടിയ അവിശ്വസനീയ സിക്സില്‍ ഇന്ത്യ കപ്പുയര്‍ത്തി. മത്സരത്തില്‍ എട്ട് പന്തില്‍ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 29 റണ്‍സും കാര്‍ത്തിക് അടിച്ചുകൂട്ടി.

മത്സരത്തിലെ താരവും ദിനേശ് കാര്‍ത്തിക് തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button