ചെന്നൈ: പ്രോട്ടീനുകള്‍കൊണ്ട് സമ്പന്നമായ കരിങ്കോഴിയുടെ ജന്മസ്ഥലം സ്ഥാപിച്ചുകിട്ടാൻ ‘കരിങ്കോഴിക്കു’വേണ്ടി മധ്യപ്രദേശും ചത്തീസ്ഗഢും തമ്മില്‍ പിടിവലി. ഇതിനായി ഇരുസംസ്ഥാനങ്ങളും ചെന്നൈയിലെ ഭൗമസൂചികാ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഛാബുവ ജില്ലയാണ് കരിങ്കോഴിയുടെ യഥാര്‍ത്ഥ ജന്മസ്ഥലമെന്നാണ് മധ്യപ്രദേശുകാരുടെ വാദം. 2012 ല്‍ ഇവർ ഇതിനായി അപേക്ഷ സമർപ്പിച്ചതോടെയാണ് ഛത്തീസ്ഗഢ് രംഗത്തെത്തിയത്.
Read Also: കുറഞ്ഞ വാടകയ്ക്ക് യുഎഇയിൽ താമസിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഇവയാണ്
ഗാലസ് ഗാലസ് ഡൊമസ്റ്റിക്ക വിഭാഗത്തില്‍ പെടുന്ന കോഴിയിനമാണ് കരിങ്കോഴി. മറ്റു കോഴിയിനങ്ങളില്‍ 214 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുമ്പോള്‍ 184 മില്ലി ഗ്രാം കൊളസ്‌ട്രോൾ ആണ് കരിങ്കോഴിയിൽ അടങ്ങിയിരിക്കുന്നത്.
Post Your Comments