ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്.പി-ബി.എസ്.പി സഖ്യത്തെ നേരിടാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്ത്. പ്രാദേശിക വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാവുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളില്‍ വിജയം ഉറപ്പാെണന്നാണ് പ്രതീക്ഷിച്ചിരുന്നത്. പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം മൂലം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഇതാണ് തെരഞ്ഞെടുപ്പിലെ പരാജയത്തിലേക്ക് നയിച്ചതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത് നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയാണ്. പ്രതിപക്ഷം രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവരില്‍ ആരാണ് നേതാവെന്ന് പറയണം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇത് എന്താണെന്ന് വെളിപ്പെടുത്താനാവില്ലെന്ന് യോഗി പറഞ്ഞു.
read also: അത് വ്യാജപ്രചാരണം: എ.കെ.ജി ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്നില്ലെന്ന് ഔദ്യോഗിക രേഖകള്‍
ബി.ജെ.പി ഗോരഖ്പൂരിലും ഫൂല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിരുന്നു. ഇവ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെന്റയും ഉപമുഖ്യമന്ത്രി കേശവേന്ദ്ര പ്രസാദ് മൗര്യയുടെയും ലോക്സഭ മണ്ഡലങ്ങളായിരുന്നു. രണ്ടിടത്തും എസ്.പിയാണ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിലും ബി.എസ്.പി സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിരുന്നു.
Post Your Comments