ന്യൂഡല്‍ഹി•അന്തരിച്ച മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലന്‍ ലോക്സഭയില്‍ഒരിക്കലും വഹിച്ചിട്ടില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആദ്യ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നെന്നും എ കെ ഗോപാലന്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മാത്രമായിരുന്നെന്നും വിവരാവകാശ പ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റ് നല്‍കിയ മറുപടിയില്‍ പറയുന്നു.
മലയാളി മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് ജി നായര്‍ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലായിരുന്നു വിശദീകരണം.
1952-57 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ലോക്സഭയില്‍ 20 സീറ്റുകള്‍ക്ക് മുകളില്‍ നേടിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലായിരുന്നു. അംഗീകൃത പ്രതിപക്ഷമാകാന്‍ വേണ്ട അംഗസംഖ്യയും ഈ കക്ഷികള്‍ക്ക് എല്ലാംകൂടി ഇല്ലായിരുന്നു.
എ.കെ.ജിയെ ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് സി.പി.എം നേതാക്കളും അണികളും വിശേഷിപ്പിച്ച് പോരുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
Post Your Comments