ജിപ്റ്റ്: കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിനോദസഞ്ചാരിയായ യുവതി കടലിൽ പ്രസവിച്ചു എന്ന തരത്തിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചത്. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് കുഞ്ഞിന്റെ പിതാവ്. കുഞ്ഞിനെ ചെങ്കടലിൽ അല്ല പ്രസവിച്ചത്. പ്രസവിച്ച ശേഷം കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി കടലിൽ കൊണ്ടുവന്നതാണ്. അപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്.
also read:ചെങ്കടലില്‍ യുവതി കുഞ്ഞിന് ജന്മം നല്കി
2014 ലായിരുന്നു സംഭവം. കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യത്തിനായിയാണ് കുഞ്ഞിനെ ചെങ്കടലിൽ കുളിപ്പിച്ചത്. ചിത്രത്തിൽ കാണുന്നത് മാതാപിതാക്കളും ഡോക്ടറുമാണ്. ഹാദിയ ഹൊസ്നി എന്ന യുവതിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇവരുടെ അപാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയിലിരുന്നാണ് ചിത്രങ്ങളെടുത്തത്. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നാല് വർഷം മുൻപ് എടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രം നിമിഷങ്ങൾ കൊണ്ട് വൈറലാകുകയായിരുന്നു.
Post Your Comments