കെയ്‌റോ: ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി സമ്മാനിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയാണ് അദ്ദേഹത്തിന് ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതി സമ്മാനിച്ചത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Read Also: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍
ഇന്ത്യ ഈജിപ്ത് സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഈജിപ്തിൽ ലോകമഹായുദ്ധ സ്മാരകത്തിൽ മോദി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഒപ്പം അൽ ഹക്കിം പള്ളിയും സന്ദർശിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരുവരും ഒപ്പുവച്ചു. 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നയതന്ത്ര ചർച്ചകൾക്കായി ഈജിപ്ത് സന്ദർശിക്കുന്നത്.
Post Your Comments