അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്തിലെത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
അൽ അലമീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശൈഖ് മുഹമ്മദിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തികം, നിക്ഷേപം, വ്യവസായം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, മേഖലകളെ കുറിച്ചും ഇരുവരും സംസാരിച്ചു. അറബ് മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരത്തിൽ എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഈജിപ്ത് ഉറപ്പ് നൽകിയിട്ടുണ്ട്. വെല്ലുവിളികളെ നേരിടാൻ ഐക്യവും സഹകരണവും വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
Post Your Comments