Latest NewsEuropeNewsInternational

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തില്‍: കെയ്‌റോയില്‍ ഊഷ്മള സ്വീകരണം

കെയ്റോ: ദ്വിദിന സന്ദര്‍ശനത്തിനായി ഈജിപ്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണം. തലസ്ഥാനമായ കെയ്റോയില്‍ വിമാനമിറങ്ങിയ മോദിയെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 1997ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണിത്.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെത്തിയത്. രാത്രി ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി വട്ടമേശ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദി തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും.

തുടര്‍ന്ന് പ്രധാനമന്ത്രി മോദി ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയെ കാണുകായും ഈജിപ്ഷ്യന്‍ ചിന്താ നേതാക്കളുമായി സംവദിക്കുകയും ചെയ്യും. ദാവൂദി ബൊഹ്റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച പതിനൊന്നാം നൂറ്റാണ്ടിലെ അല്‍-ഹക്കീം മസ്ജിദും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

യുകെയില്‍ ആരോഗ്യരംഗത്ത് നിരവധി അവസരങ്ങള്‍, സ്ഥിരം നിയമനവും മറ്റ് ആനുകൂല്യങ്ങളും: വിശദവിവരങ്ങൾ

ഒന്നാം ലോകമഹായുദ്ധസമയത്ത് ഈജിപ്തിന് വേണ്ടി പരമോന്നത ത്യാഗം സഹിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഇതിനായി ഞായറാഴ്ചഉച്ചകഴിഞ്ഞ് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിലേക്ക് അദ്ദേഹം പോകും. കോമണ്‍വെല്‍ത്ത് സ്ഥാപിച്ച സ്മാരകമാണിത്. കൂടാതെ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തില്‍ വിവിധ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച 3,799 ഇന്ത്യന്‍ സൈനികരുടെ സ്മാരകം കൂടിയാണിത്.

ഇതിന് ശേഷം ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി പ്രധാനമന്ത്രി മോദി പ്രസിഡന്റിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് നേതാക്കള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും വൈകിട്ട് 5.30 ഓടെ സംയുക്ത പത്രസമ്മേളനം നടത്തുകയും ചെയ്യും. ഞായറാഴ്ച വെകിട്ട് 6.30ന് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button