Latest NewsNewsIndia

ബി.ജെ.പി.യെ പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തില്‍നിന്ന് ബി.ജെ.പി.യെ പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഇക്കാര്യം ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. പ്ലീനറി സമ്മേളനം അംഗീകരിച്ച രാഷ്ടീയപ്രമേയത്തിലാണ് വ്യക്തമാക്കുന്നത്.

പാര്‍ട്ടിയുടെ ശ്രമം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ പരമാവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ്. പ്രായോഗികസമീപനം സഖ്യത്തിന്റെ കാര്യത്തില്‍ സ്വീകരിക്കും. ബി.ജെ.പി.യെയും ആര്‍.എസ്.എസ്സിനെയും പരാജയപ്പെടുത്തുന്നതിനായി വിവിധ പാര്‍ട്ടികള്‍ക്ക് യോജിക്കാവുന്ന പൊതുപരിപാടിക്കായി ശ്രമിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു. രാഷ്ടീയ പ്രമേയം ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് അവതരിപ്പിച്ചത്.

read also: വരാനിരിക്കുന്നത് വലിയ മാറ്റങ്ങളുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടി- രാഹുല്‍ ഗാന്ധി

രാഷ്ടീയ പ്രമേയത്തിൽ ആര്‍.എസ്.എസ്സിനും ബി.ജെ.പി.ക്കും എതിരേ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. ആര്‍.എസ്.എസ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറുകയാണ്. രാജ്യത്തിന്റെ വൈവിധ്യവും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്നു. കോണ്‍ഗ്രസ് രാജ്യത്തിന്റ സാമൂഹിക ഐക്യവും മതേതരത്വവും ജനാധിപത്യവും കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവസരത്തിനൊത്തുയരണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button