ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം കേന്ദ്രസര്‍ക്കാരിന് ഭീഷണിയാവുകയില്ലെങ്കിലും രാഷ്ട്രീയപരമായി ഒരു ക്ഷീണം തന്നെയായിരിക്കും. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കാന് ഇത് കാരണമായേക്കാം. എന്‍.ഡി.എ.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രണ്ടാംവട്ടമാണ് അവിശ്വാസപ്രമേയം നേരിടേണ്ടിവരുന്നത്. 1999-ലെ 13 മാസം പ്രായമുള്ള വാജ്പേയി സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തെ അതിജീവിക്കാതെ പുറത്തുപോയ ചരിത്രവും നമുക്ക് മുന്നില്‍ തെളിഞ്ഞു നില്ക്കുന്നെടുത്തോളം കാലം ഇത്തരം പ്രമേയങ്ങളൊന്നുംതന്നെ മോദി സര്‍ക്കാരിനെ ഒട്ടും തളര്‍ത്തില്ലെന്നും നമുക്ക് വ്യക്തമായി അറിയാം.
Also Read : നരേന്ദ്രമോദിക്കെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം
എങ്കിലും അവിശ്വാസപ്രമേയം ആയുധമാക്കി മറ്റു സഖ്യകക്ഷികള്‍ പ്രാദേശിക ആവശ്യങ്ങളുന്നയിച്ച് ഭരണമുന്നണിയായ എന്‍.ഡി.എ.ക്കുമേല് കടുത്ത സമ്മര്‍ദമുയര്‍ത്താന്‍ സാധ്യതയുണ്ട്. സഭയില്‍ 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പരിഗണനയ്ക്കെടുക്കണമെന്നാണ് ലോക്സഭാ ചട്ടം. യു.പി.എ.ക്ക് മാത്രം 52 അംഗങ്ങളുള്ള സ്ഥിതിക്ക് പ്രതിപക്ഷം അത് തരണം ചെയ്യുമെന്നുറപ്പാണ്. കൂടാതെ എന്‍.ഡി.എ. വിട്ട തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.)യുടെ 16 എം.പി.മാരും പ്രമേയം അവതരിപ്പിക്കുന്ന വൈ.എസ്.ആര്. കോണ്‍ഗ്രസും പ്രമേയത്തെ പിന്തുണയ്ക്കുമെന്നുറപ്പാണ്. ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്.ജെ.ഡി. തുടങ്ങിയ കക്ഷികളുടെയും പിന്തുണ പ്രമേയത്തിനുണ്ടാവും.
എന്നാല്‍ അവിടെയും ബി.ജെ.പി നേരിടുന്ന ഒരു വെല്ലുവിളിയുണ്ട്. അവിശ്വാസപ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ച രാഷ്ട്രീയവിചാരണയായി മാറുമെന്നതാണ് ബി.ജെ.പി.യെ കുഴക്കുന്നത്. കേന്ദ്രഭരണം, തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങള്‍, നടപ്പാക്കിയവ, വാഗ്ദാനലംഘനങ്ങള്‍ തുടങ്ങിയവ വിലയിരുത്തപ്പെടും. പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ഒരുവര്‍ഷം മാത്രം നില്‍ക്കെ ഇത് ബി.ജെ.പി.ക്ക് രാഷ്ട്രീയായി ഏറെ ക്ഷീണമുണ്ടാക്കും. തന്നെയുമല്ല ബി.ജെ.പി.യുമായി അത്രനല്ല ബന്ധത്തിലല്ലാത്ത ശിവസേന അവിശ്വാസപ്രമേയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും ഇതുവരെ വ്യക്തമല്ല. അവര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാലും ബി.ജെ.പി.ക്ക് സാങ്കേതികമായി പ്രതിസന്ധിയില്ല. കാരണം മോദിയുമായും ബി.ജെ.പി.യുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.എ.ഡി.എം.കെ.യ്ക്ക് 37 അംഗങ്ങളാണുള്ളത്. അവര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിക്കില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
Post Your Comments