മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്ല്. നമ്മള്‍ നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്‍കുന്ന അറിയിപ്പ്. വാട്സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വിവാഹം ചെയ്ത പുതുമോഡികളേയും കപ്പിള്‍സിനെയുമാണ് പോണ്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്.
Also Read : ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പോണ്‍ വെബ്‌സൈറ്റില്‍
പലരുടെയും വ്യക്തിപരമായ വീഡിയോ കോളുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി പരാതി കിട്ടിയിട്ടുണ്ടെന്ന് സൈബര്‍ സെല്‍ പറയുന്നു. കഴിഞ്ഞദിവസം 25 വയസ് പ്രായമുള്ള യുവതി പരാതി നല്‍കിയിരുന്നു. നവംബറില്‍ വിവാഹം ചെയ്ത യുവതി തന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്ന വീഡിയോ ചാറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും പിന്നീട് പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടെന്നും പരാതി നല്‍കിയിരുന്നു.
യുവതി സൈബര്‍ സെല്ലിന്റെ സഹായം തേടുകയായിരുന്നു. ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ കൈമാറുന്ന ആളുകള്‍ ഇനിയെങ്കിലും സൂക്ഷിക്കണമെന്നാണ് സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നത്. ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍. അതുകൊണ്ട്തന്നെ മൊബൈല്‍ ഫോണില്‍ കൂടി വീഡിയോ കോളും വ്യക്തിപരമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവരും സൂക്ഷിക്കുക. ഏതുനിമിഷവും നിങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഹാക്ക് ചെയ്യപ്പെടാം. നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍, വീഡിയോ കോളുകള്‍, സ്വകാര്യ മെസേജുകള്‍ എല്ലാം ഇവരുടെ കൈകളില്‍ എപ്പോള്‍ വേണമെങ്കിലും എത്തിയേക്കാം എന്ന് വസ്തുത ചിന്തിച്ചുകൊണ്ട് എപ്പോഴും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുക.
Post Your Comments