MalappuramKeralaNattuvarthaLatest NewsNewsIndia

പോലീസിന്റെ കെടുകാര്യസ്ഥത: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നത് പത്തുവർഷത്തിന് ശേഷം

ഏ​താ​നും വ​ര്‍​ഷം വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​യാ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ക​ര്‍​ട്ട​ന്‍ ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു

പാ​ണ്ടി​ക്കാ​ട്: മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ പോലീസ് പിടികൂടുന്നത് പ​ത്ത് വ​ര്‍​ഷ​ത്തി​നു​ശേ​ഷം. കൊ​ല്ലം സ്വ​ദേ​ശി കൊ​ല്ല​ക്കാ​ര​ന്‍ സ​ജ​യ്​ ഖാ​നാണ് (37) ജാമ്യത്തിലിറങ്ങി മുങ്ങിയത്. സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ റ​ഫീ​ഖിന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ത​മി​ഴ്നാ​ട് മ​ധു​ര​യി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പത്തുവർഷമായി ഇയാൾ ഒളിച്ചു താമസിക്കുകയായിരുന്നു.

Also Read:ശബരിമലയിലെ ചെമ്പോലയെന്ന് മോൻസൻ പറഞ്ഞത്, താൻ തൃശ്ശൂരിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൊടുത്തതെന്ന് സന്തോഷ്

2011ലാണ് കൊ​ള​പ്പ​റ​മ്പിൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ൽ സജയ് ഖാൻ പ്രതിയായത്. തുടർന്ന് ഇ​തേ വ​ര്‍​ഷം തന്നെ കൊ​ള​പ്പ​റ​മ്പിൽ ബൈ​ക്ക് മോ​ഷ്​​ടി​ച്ച കേ​സി​ലും പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ഏ​താ​നും വ​ര്‍​ഷം വി​ദേ​ശ​ത്താ​യി​രു​ന്ന ഇ​യാ​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ ക​ര്‍​ട്ട​ന്‍ ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പോലീസിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരത്തിൽ ഇയാൾ രക്ഷപ്പെട്ടതെന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇത്തരത്തിൽ അനേകം പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശത്തേക്കും മറ്റും കടന്നു കളയുകയുന്നവരും, വീണ്ടും കുറ്റകൃത്യങ്ങൾ തുടരുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button