തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദചാമിയുടെ മോചനത്തിന് വേണ്ടി ബി.ജെ.പി ഇടപെടുന്നുവെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതി. ഒരു പ്രമുഖ മലയാളം ചാനലിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന മീഡിയാ കോഡിനേറ്റര്‍ ആര്‍.സന്ദീപാണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നൽകിയിരിക്കുന്നത്. ജോസ് സാമുവേല്‍ , രതീഷ്.എ.തലോറ എന്നിവര്‍ക്കെതിരെയാണ് പരാതി. ഗോവിന്ദചാമിയെ ബി.ജെ.പി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചതായും മോചനത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തതായുമുള്ള തരത്തിലാണ് വാർത്ത പ്രചരിച്ചത്.
Read Also: ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിർവഹിക്കാതെ എം പി തിരിച്ചു പോയി ; കാരണം ഇതാണ്
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ എന്നിവരെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചാണ് ഈ വാര്‍ത്ത കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.
Post Your Comments